ആരോഗ്യം സംരക്ഷിക്കണം, തടി നിയന്ത്രിക്കണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും പലരും ഭക്ഷണത്തിന് മുന്നില്‍ അടിയറവു പറയുകയാണ് ചെയ്യാറ്. എന്നല്‍ ശീതള പാനീയങ്ങളും മധുര പലഹാരങ്ങളും ഒക്കെ അകത്താക്കി കഴിയുമ്പോഴാണ് പലരിലും ആരോഗ്യ ചിന്ത കടന്നു വരുന്നത്. എന്നാല്‍ അതിനുള്ള സമയം ഇനിയും വൈകിയിട്ടില്ല. ആരോഗ്യം തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ ഉണ്ട്. ശരീരത്തെ വിഷമുക്തമാക്കുന്ന ചില ‘ഡീടോക്‌സ് ഡ്രിങ്കു’കളെ പരിചയപ്പെടാം…
ഇഞ്ചിയും നാരങ്ങയും: ഉദരപ്രശ്‌നങ്ങള്‍ അകറ്റുവാനും ദഹനം എളുപ്പമാക്കാനും ഇഞ്ചി സഹായിക്കും. നാരങ്ങ ജീവകം സി, ആന്റി ഓക്‌സിഡന്റുകള്‍ ഇവയാല്‍ സമ്പന്നം. ഇത് ശരീരത്തി ലെ ഫ്രീ റാഡിക്കലുകളോട് പൊരുതും.
മച്ചാ ടീ: ഗ്രീന്‍ടീയുടെ ഇലകള്‍ പൊടിച്ച് തിളച്ച വെള്ളത്തില്‍ ചേര്‍ത്ത് തയാറാക്കുന്ന ചായയാണിത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള ഇത് ഊര്‍ജ്ജമേകുന്നതോടൊപ്പം അധിക കാലറി കത്തിച്ചു കളയുകയും ശരീരത്തെ വിഷമുക്തമാക്കുക (detoxify) യും ചെയ്യും.
വെള്ളരിയും പുതിനയും: കുക്കുമ്പര്‍ അഥവാ സാലഡ് വെള്ളരിയും പുതിനയും ചേര്‍ന്നാല്‍ അത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം
നീക്കുകയും ദഹനത്തിനു സഹായിക്കുകയും ചെയ്യും. സാലഡ് വെള്ളരിയിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഇത് ഉത്തമമാണ്.
ഉലുവ: ശരീരത്തിന്റെ ഉപാപചയനിരക്ക് കൂട്ടാന്‍ ഉലുവയ്ക്ക് കഴിയും. ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത ശേഷം രാവിലെ കഴിക്കുക.
ക്രാന്‍ബെറി ജ്യൂസ്: സ്വാഭാവികമായി ഒരു ഡൈയൂറെറ്റിക് ആണിത്. അമിത ജലാംശത്തെ ഇത് പുറന്തള്ളും. അണുബാധകളോടും രോഗങ്ങളോടും പൊരുതുന്ന നിരോക്‌സീകാരികള്‍ അടങ്ങിയ ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യും.
Post Your Comments