Latest NewsIndia

നവജാത ശിശു ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി

ഭോപ്പാൽ: നവജാത ശിശു ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ റെയ്സൺ ജില്ലയിലെ വീട്ടിൽ പൂർണ്ണിമ ഭുരിയ, ഇവരുടെ പന്ത്രണ്ട് മാസം പ്രായമുള്ള കുഞ്ഞ്, പൂർണ്ണിമയുടെ അമ്മ ലതാ ധീമർ, പൂർണ്ണിമയുടെ സഹോദരൻ ആകാശ് എന്നിവരാണ് മരിച്ചത്. പൂർണ്ണിമയുടെ ഭർത്താവ് ഷന്നുവിനെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷന്നുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന്‍ അയൽവാസി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ശേഷം കതക് പൊളിച്ചാണ് വീടിനുള്ളിൽ നിന്നും ഇവരെ പുറത്തെത്തിക്കുകയായിരുന്നു.

വീടിനുള്ളിൽ കൽക്കരി ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന റൂം ഹീറ്റർ കണ്ടത്തി. ഇതിനുള്ളിൽ നിന്ന് കാർബണ്‌‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button