KeralaLatest News

കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയെ വീണ്ടും വിസ്തരിച്ചു

തലശ്ശേരി : കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയെ വിചാരണക്കോടതി മുമ്പാകെ വീണ്ടും വിസ്തരിച്ചു. പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വിസ്തരിച്ചത്.

പ്രായപൂര്‍ത്തി തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി തേടി പെണ്‍കുട്ടി നല്‍കിയ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു, പെണ്‍കുട്ടി തന്നെ നേരിട്ടെത്തി അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. ഫാ റോബിന്‍ വടക്കാഞ്ചേരി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

കേസില്‍ പെണ്‍കുട്ടിയും അച്ഛനും അമ്മയും വിചാരണവേളയില്‍ കൂറുമാറിയിരുന്നു. ഫാ.റോബിന്‍ വടക്കാഞ്ചേരിയാണ് കേസിലെ ഒന്നാം പ്രതി. ഏഴു പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button