കൊച്ചി: കെഎസ്ആര്‍ടിസി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. സര്ക്കാരുമാുള്ള ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ സംഘടനകള്‍ പങ്കെടുക്കണമെന്ന് കോടതി പറഞ്ഞു. വ്യാഴാഴ്ച മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.
അതേസമയം കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയെ കോടതി വിമര്‍ശിച്ചു. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. കെഎസ്ആര്‍ടിസിയിലെ പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. അതേസമയം ഇന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടെന്ന് സര്‍ക്കാരും എംഡിയും കോടതിയെ അറിയിച്ചു.
തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ എംഡിക്ക് ബാധ്യയുണ്ടെന്നും എന്നാല്‍ . പ്രശ്നപരിഹാരത്തില്‍ എംഡിയുടെ നിലപാട് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments