കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം. മാണിക്കോട് ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിനാണ് ജാമ്യം കിട്ടിയത്. പേരാമ്പ്ര കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡിവൈഎഫ്ഐയുടെ മേഖലാ ഭാരവാഹി കൂടിയാണ് അതുല്‍ദാസ്.
ജനുവരി മൂന്നിലെ ഹര്‍ത്താലിനിടെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്. യൂത്ത് കോണ്‍ഗ്രസുകാര്‍ പേരാമ്പ്ര ടൗണില്‍ നടത്തിയ മാർച്ചിനെ നേരിടാന്‍ ഡിവൈഎഫ്ഐക്കാര്‍ സംഘടിച്ചെത്തിയിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംഘർഷവുമുണ്ടായി. ഇതിനിടെയാണ് സമീപത്തുള്ള മുസ്ലീംലീഗ് ഓഫീസിനും ജുമാ മസ്ജിദിനും നേരെ കല്ലേറുണ്ടായത്.
ദൃക്സാക്ഷി മൊഴികളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ അതുല്‍ ദാസിനെ നിവൃത്തിയില്ലാതെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാൽ സിപിഎം ഉന്നത ഇടപെടൽ മൂലമാണ് ഇത്തരമൊരു കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്നാണ് പലരുടെയും ആരോപണം.
Post Your Comments