കാലിഫോര്‍ണിയ: കടിയ്ക്കാനടുത്ത നായയെ ഓടിക്കാനായി പെപ്പര്‍ സ്പ്രേ ഉപയോഗിച്ച യുവതിയെ നായയുടെ ഉടമസ്ഥന് കടിച്ചതായി പരാതി. അമേരിക്കയിലെ ഒക്ലാന്റിലാണ് സംഭവം. പ്രഭാത സവാരിയ്ക്ക് പ്രസിദ്ധമായ ട്രെയിലെ ഗോള്‍ഡ്റോഡില്‍ വച്ചാണ് യുവതിയെ നായ ആക്രമിച്ചത്. യുവതിയുടെ പാരതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
അല്‍മ എന്ന 19കാരിയാണ് യുവതിയെ കടിച്ചത്. നായ ആക്രമിക്കാനായി എത്തിയപ്പോള്‍ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച യുവതിയെ പിറ്റേദിവസം അല്‍മ ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് മര്‍ദിച്ച ശേഷം ഇവരുടെ കയ്യില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അല്മാ കടിച്ച് പരിക്കേല്‍പ്പിച്ചത്. കൈ തണ്ടയിലേറ്റ മുറിവുകള്‍ ആഴത്തിലുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍മയെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments