KeralaLatest News

തന്ത്രിയെ അധിക്ഷേഭിച്ച സംഭവം: രാക്ഷസന്റെ മന്ത്രിസഭയിലെ അംഗമായതിനാലെന്ന് മുരളീധരന്റെ പരാമര്‍ശം

യു.ഡി.എഫ് ഭരണകാലത്ത് കേരളത്തില്‍ ആര്‍.എസ്.എസിനെ ഇങ്ങനെ അക്രമം നടത്താന്‍ അനുവദിച്ചിരുന്നിന്നില്ല

ദുബായ്: ശബരിമല തന്ത്രിയെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വിമര്‍ശിച്ചതിനെതിരെ എംഎല്‍എ കെ.മുരളീധരന്‍. തന്ത്രിയെ മാറ്റാന്‍ മന്ത്രിക്ക് അവകാശമില്ല. തന്ത്രിയെ ഒരു മന്ത്രി രാക്ഷസനെന്ന് വിളിച്ചത് രാക്ഷസന്റെ മന്ത്രിസഭയില്‍ ഇരിക്കുന്നതുകൊണ്ടാവാം. ഇങ്ങനെ സംസ്‌കാരശൂന്യരായ മന്ത്രിമാരും ധാര്‍ഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തെ കുരുതിക്കളമാക്കിയെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തെ മൂന്നു ദിവസം നാഥനില്ലാതാക്കി.സംഘര്‍ഷത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി മനപ്പൂര്‍വം കലാപങ്ങള്‍ക്ക് വഴിയൊരുക്കു
കയാണെന്നും .  ക്രമസമാധാന നില നിയന്ത്രിക്കാന്‍ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ കഴിയുന്നില്ലെന്നും മുരളീധരന്‍ ആരോപിച്ചു. ശബരിമലയില്‍ യുവതികളെ കയറ്റിയത് മുഖ്യമന്ത്രിയുടെ ദുര്‍വാശി മാത്രമല്ലെന്നും മത ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാനുള്ള ശ്രമം കൂടിയാണ്. മുഖ്യമന്ത്രിയുടേത് ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ച് വിഷയം ആര്‍.എസ്.എസ് സി.പി.എം പ്രശ്നമാക്കി മാറ്റി അതുവഴി ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാനുമുള്ള തറ കളിയാണെന്നും മുരളീധരന്‍ പറഞ്ഞു.

യു.ഡി.എഫ് ഭരണകാലത്ത് കേരളത്തില്‍ ആര്‍.എസ്.എസിനെ ഇങ്ങനെ അക്രമം നടത്താന്‍ അനുവദിച്ചിരുന്നില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. അതേസമയം കേന്ദ്രത്തില്‍ യു.പി.എ ഭരണം വന്നാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button