KeralaLatest News

ഹർത്താൽ ദിനത്തിൽ അറസ്റ്റിലായവരുടെ എണ്ണം പുറത്ത്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലെ നടന്ന ഹർത്താലിൽ അറസ്റ്റിലായവരുടെ എണ്ണം പുറത്ത്. ഇതുവരെ 1369 പേര്‍ അറസ്റ്റിലായി. 717 പേര്‍ കരുതല്‍ തടങ്കലിലാണ്. 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

അതേസമയം ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ അ‍ഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വലിയമല സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റൂറൽ എസ്.പി തിരുവനന്തപുരം ജില്ലാ കള്കടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.

പത്തനംതിട്ട അടൂരില്‍ അന്‍പതോളം വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഐഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് തകര്‍ന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി ബൈജുവിന്റെ വീടിനുനേരെയും ആക്രമണമുണ്ടായി. മുപ്പതോളംപേര്‍ ബൈക്കുകളിലെത്തിയാണ് വീട് ആക്രമിച്ചത്. ചില കടകളും അഗ്നിക്കിരയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button