തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് 100 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 2526 പേരെ ചെയ്തവെന്നും പോലീസ് അറിയിച്ചു. ഇതുവരെ 360 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.
Read Also: നിങ്ങളുടെ കുഞ്ഞിന് കഫ് സിറപ്പുകൾ നൽകുന്നതിന് മുമ്പ് അതിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് അറിയാം
വിവിധ ജില്ലകളിലെ കണക്കുകൾ: (ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, എന്നിവ ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 25, 70
തിരുവനന്തപുരം റൂറൽ – 25, 170
കൊല്ലം സിറ്റി – 27, 196
കൊല്ലം റൂറൽ – 15, 165
പത്തനംതിട്ട – 18, 143
ആലപ്പുഴ – 16, 159
കോട്ടയം – 27, 411
ഇടുക്കി – 4, 54
എറണാകുളം സിറ്റി – 8, 91
എറണാകുളം റൂറൽ – 18, 101
തൃശൂർ സിറ്റി – 13, 26
തൃശൂർ റൂറൽ – 28, 51
പാലക്കാട് – 7, 94
മലപ്പുറം – 34, 262
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറൽ – 29, 116
വയനാട് – 7, 116
കണ്ണൂർ സിറ്റി – 26, 115
കണ്ണൂർ റൂറൽ – 9, 31
കാസർഗോഡ് – 6, 62
Read Also: അപകട കാരണം കെഎസ്ആർടിസി പെട്ടെന്ന് ബ്രേക്കിട്ടത്: ന്യായീകരണവുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ
Post Your Comments