ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷെയ്ഖ് ഹസീന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഹസീന പ്രതിനിധീകരിച്ച അവാമി ലീഗ് 300 സീറ്റിലേക്ക് നടന്ന പാര്‍ലമെന്റെ തെരഞ്ഞെടുപ്പില്‍ 288 സീറ്റുകള്‍ നേടി. പ്രതിപക്ഷത്തിന് 7 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അതേ സമയം തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി രംഗത്തെത്തി. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ക്ക് ഹസീന പ്രധാമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
വന്‍ ഭൂരിപക്ഷത്തിലാണ് ഹസീന ജയിച്ചത് . എന്നാല്‍ തിരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നതായി പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഭീഷണിയും അക്രമവും നടന്ന് 28 ഓളം സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ട്.
6 ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവല്‍ തിരഞ്ഞെടുപ്പിന് അന്ന് ഉണ്ടായിരുന്നെങ്കിലും വാമി ലീഗ് പാര്‍ട്ടിയും ഖാലിദയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടി. തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളില്‍ 17 പേര് മരിച്ചിരുന്നു.
Post Your Comments