കോട്ടയം മന്നത്ത് പത്മനാഭന്റെ ഖ്യാതിയും പാരമ്പര്യവും ഉയര്‍ത്തിപിടിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കേരള വേലന്‍ , പരവന്‍, മണ്ണാന്‍ സഭ (വി പി എം എസ്) യുടെ 3മത് സംസ്ഥാന സമ്മേളനം കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു മതത്തിലെ പരിഷ്ക്കരണവും ഏകീകരണവും സമൂഹത്തെ ബലപ്പെടുത്തുമെന്ന കാഴ്ചപ്പാടാണ് അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മന്നത്തെ പ്രേരിപ്പിച്ചത്.1950ല്‍ പെരുന്നയില്‍ ചേര്‍ന്ന പ്രതിനിധി സഭാ സമ്മേളനത്തില്‍ ജാതിരഹിത ഹിന്ദു സമൂഹത്തിന് വേണ്ടി പ്രമേയം അവതരിപ്പിച്ച് അതുവഴി എന്‍ എസ് എസിന്റെ ജന്മം സഫലമായി എന്ന് പ്രഖ്യാപിച്ച മന്നത്തിന്റെ ആശയങ്ങള്‍ 142 ജയന്തി ആഘോഷിക്കുന്ന വര്‍ത്തമാന കാലയളവില്‍ വളരെ പ്രസക്തമാണ്.
അതുകൊണ്ട് തന്നെ മന്നത്ത് പത്മനാഭന്റെ ആദര്‍ശങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ അതുള്‍ക്കൊള്ളുന്നുന്ന ജനസമൂഹം നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ ജനുവരി ഒന്നിന് സംഘടിപ്പിച്ചിട്ടുള്ള നവോത്ഥാന വനിത മതിലില്‍ അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments