കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് ഡെപ്യൂട്ടി മാനേജര്‍ (കാരുണ്യ പര്‍ച്ചേഴ്സ് ആന്‍ഡ് സെയില്‍സ് ഡിവിഷന്) 02, ഡിപ്പോ ഇന്‍ ചാര്‍ജ് (കാരുണ്യ മെഡിസിന്‍ ഡിപ്പോ) 04, അസി. മാനേജര്‍ 01, അസി. മാനേജര്‍ (കെഇഎംപി 108 കണ്‍ട്രോള്‍ റൂം) 01 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ഡെപ്യൂട്ടി മാനേജര്‍ യോഗ്യത: എംഫാം, എംബിഎ (മാര്‍ക്കറ്റിങ്). യോഗ്യത നേടിയശേഷം ഫാര്‍മസി രംഗത്ത് അഞ്ച് വര്‍ഷത്തെ പരിചയം ഇതില്‍ രണ്ട് വര്‍ഷം എംബിഎ നേടിയ ശേഷമുള്ളതാകണം. പ്രായം: 1978 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
ഡിപ്പോ ഇന്‍ ചാര്‍ജ് യോഗ്യത: ബിഫാം, എംബിഎ (മാര്‍ക്കറ്റിങ്),
അസി.മാനേജര്‍ യോഗ്യത: എംബിഎ. മൂന്ന് വര്‍ഷത്തെ പരിചയം.
പ്രായം: 1983 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം.
യോഗ്യത നേടിയശേഷം മൂന്ന് വര്‍ഷത്തെ പരിചയം. എല്ലാ തസ്തികയിലും കംപ്യൂട്ടര്‍ പരിചയം വേണം. വിശദവിവരം www.kmscl.kerala.gov.in എന്ന വെബ് സൈറ്റില്‍ ല്‍ ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയതി ജനുവരി അഞ്ച്.
Post Your Comments