Latest NewsNewsBusiness

പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വെട്ടിക്കുറച്ച് ഐടി കമ്പനികൾ, കാരണം ഇതാണ്

പ്രമുഖ ഐടി കമ്പനികളെല്ലാം ഇതിനോടകം തന്നെ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടിട്ടുണ്ട്

വിവിധ വിഭാഗങ്ങളിലേക്ക് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വൻ തോതിൽ വെട്ടിക്കുറച്ച് രാജ്യത്തെ ഐടി കമ്പനികൾ. ടാറ്റാ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ കമ്പനികളാണ് മുൻ വർഷത്തേക്കാൾ ഇത്തവണ വൻ തോതിൽ തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വലിയ തോതിൽ വെട്ടിക്കുറയ്ക്കുന്നതിന് പിന്നിലെ കാരണമെന്ന് ഐടി കമ്പനികൾ വ്യക്തമാക്കി.

പ്രമുഖ ഐടി കമ്പനികളെല്ലാം ഇതിനോടകം തന്നെ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പാദഫലങ്ങൾ പുറത്തുവിട്ട സാഹചര്യത്തിൽ പല കമ്പനികളും ജീവനക്കാരുടെ ശമ്പള വർദ്ധനവ് അടക്കമുള്ള ആനുകൂല്യങ്ങൾ മാറ്റിവച്ചിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വർഷം 523 ജീവനക്കാരെ മാത്രമാണ് ടിസിഎസ് ജോലിക്കെടുത്തത്. അതേസമയം, രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസിൽ ആകെ 3,36,294 പേർ മാത്രമാണ് ജോലി ചെയ്യുന്നത്. ആദ്യ പാദത്തിൽ ഏഴായിരത്തിലധികം ജീവനക്കാരുടെ കുറവാണ് ഇൻഫോസിസ് രേഖപ്പെടുത്തിയത്. സാധാരണയായി ഏപ്രിൽ മാസത്തിൽ ഇൻഫോസിസ് ശമ്പള വർദ്ധനവ് പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, ഇക്കുറി ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ കമ്പനി എടുത്തിട്ടില്ല.

Also Read: ഇടം തിരിഞ്ഞ് സംഘടനകൾ: വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിച്ചു, നഷ്ടമാകുന്നത് 10,475 കോടിയുടെ കേന്ദ്രപദ്ധതി

shortlink

Related Articles

Post Your Comments

Related Articles


Back to top button