ലഖ്നൗ: ആൾക്കൂട്ടത്തിന്റെ കല്ലേറിൽ പോലീസുകാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിപൂരിൽ പ്രധാനമന്ത്രി മോദി റാലിയിൽ പങ്കെടുത്ത് മടങ്ങവേ ഉണ്ടായ ആക്രമണത്തിൽ നോഹാര പൊലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സുരേഷ് വത്സ് ആണ് കൊല്ലപ്പെട്ടത്.
A police constable was killed and two civilians were injured in stone pelting by some protestors in Uttar Pradesh's Ghazipur
Read @ANI Story | https://t.co/Bs2ZAipj4n pic.twitter.com/HxT1Lgquwt
— ANI Digital (@ani_digital) December 29, 2018
നിഷാദ് വിഭാഗത്തിൽ പെട്ട ആളുകൾ സംവരണം ആവശ്യപ്പെട്ടു ദേശീയപാത ഉപരോധിച്ചു. സമരക്കാരെ വഴിയിൽ നിന്ന് നീക്കുന്നതിടെ ആൾക്കൂട്ടത്തിൽ നിന്നും കല്ലേറുണ്ടാവുകയും സുരേഷിനു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലിസ് മേധാവിക്ക് നിർദേശം നൽകി. കൂടാതെ സുരേഷിന്റെ ഭാര്യയ്ക്ക് 40 ലക്ഷവും മാതാപിതാക്കൾക്ക് 10 ലക്ഷം രൂപയുംസഹായധനം പ്രഖ്യാപിച്ചു.
#WATCH One constable dead & two locals from the area injured in stone pelting allegedly by Nishad Party workers near Atwa Mor police station in Naunera area, earlier today. #Ghazipur pic.twitter.com/FnviOzuRIU
— ANI UP/Uttarakhand (@ANINewsUP) December 29, 2018
ഉത്തർപ്രദേശിൽ ഈ മാസം ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലിസ് ഉദ്യോഗസ്ഥനാണ് സുരേഷ് വത്സ്. നേരത്തെ ബുലന്ദ്ഷഹറിൽ നടന്ന കലാപത്തിൽ സുബോധ് കുമാർ എന്ന പൊലിസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
Earlier visuals from Ghazipur: 1 constable dead & 2 locals from the area injured in stone pelting allegedly by Nishad Party workers near Atwa Mor police station in Naunera area today. pic.twitter.com/FAGzcFSyUe
— ANI UP/Uttarakhand (@ANINewsUP) December 29, 2018
Post Your Comments