കുറ്റിപ്പുറം: ബസ് സ്റ്റാന്‍ഡ്, റെയില്‍വേ മേല്‍പാലത്തിന് അടിവശം, റെയില്‍വേ ഗേറ്റ് പരിസരം, യാത്രക്കാരുടെ ഉറക്കം കെടുത്തി സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. യാത്രക്കാരെ പിടിച്ചു നിര്‍ത്തി പണം വാങ്ങുന്നു. മാത്രമല്ല യാചകരില്‍നിന്നു പോലും നിര്‍ബന്ധിത പണം പിരിവ് നടത്തുന്നു. നിര്‍ബന്ധിത പണപിരിവിനു പിന്നില്‍ വനിതാ ഗുണ്ടാ നേതാവാണെന്നാണ് കണ്ടെത്തല്‍.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് രാത്രിയില്‍ ഉറങ്ങാന്‍ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നും സ്ത്രീകളടക്കമുള്ള യാചകരില്‍ നിന്നുമാണ് കൂടുതലായും ഈ വനിതാ ഗുണ്ടയും കൂട്ടരും പണപ്പിരിവ് നടത്തുന്നത്.
ഇതിനു പുറമേ റെയില്‍വേ മേല്‍പാലത്തിന് അടിയിലും ദേശീയപാതയോരങ്ങളിലും അസന്മാര്ഗിക പ്രവര്‍ത്തകര്‍ തമ്പടിക്കുന്നുണ്ട്.
Post Your Comments