ലക്നൗ: ആഗ്രയിലെ കോച്ചിംഗ് സെന്ററില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ നാല് പേര് ചേര്‍ന്ന് പീഡിപ്പിച്ചു. ബാച്ചിലര്‍ ഓഫ് ടെക്നോളജി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. കോച്ചിംഗ് സെന്ററിലേക്ക് വെെകിട്ട് സ്കൂട്ടിയില്‍ പോകുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി . ശേഷം യമുനാ നദിക്ക് സമീപം ഒഴിഞ്ഞ പ്രദേശത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നതായി റിപ്പോര്‍ട്ട്.
തട്ടിക്കൊണ്ടുപോയവര്‍ക്ക് പുറമെ നദീതീരത്ത് ഉണ്ടായിരുന്ന രണ്ട് പേരും പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി മൊഴി നള്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ ആഗ്രയിലെ എസ് എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
Post Your Comments