ചിക്കാഗോ : യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലില്‍ മുറിയെടുത്ത യുവതിയുടെ കുളിമുറി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി ലീക്കായിരിക്കുന്നത്. സംഭവത്തില്‍ പ്രമുഖ അമേരിക്കന്‍ കമ്പനിയ്ക്കെതിരെ യുവതി പരാതി നല്‍കി.
ചിക്കാഗോ സ്വദേശിയായ യുവതിയാണ് കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് 2015ല്‍ ന്യൂയോര്‍ക്കിലെ അല്‍ബാനിയിലെ ഹില്‍ട്ടന്റെ ഹോട്ടലായ ഹാംപ്ടണ്‍ ഇന്‍ ആന്റ് സ്യൂട്ട്സില്‍ യുവതി മുറിയെടുത്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരാള്‍ യുവതിയുടെ വീഡിയോ അവര്‍ക്ക് അയച്ചു നല്‍കി.
ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഭീഷണിക്ക് വഴങ്ങാതായതോടെ, അയാള്‍ ദൃശ്യങ്ങള്‍ അശ്ലീലസൈറ്റുകളിലും മറ്റും ഷെയര്‍ ചെയ്യുകയായിരുന്നു.
സുഹൃത്തുക്കള്‍ക്കും പഴയ കോളേജിലെ സഹപാഠികള്‍ക്കും യുവതിയുടെ പേരില്‍ വ്യാജ മെയില്‍ ഐഡിയുണ്ടാക്കി ഇയാള്‍ ഈ വീഡിയോ അയച്ചുകൊടുത്തു. പണം ചോദിച്ച് ഇയാള്‍ ബ്ലാക്മെയില്‍ തുടരുകയായിരുന്നു.
Post Your Comments