അഭിനയ ചടുലതയും കഥാപാത്രത്തിലെ വ്യത്യസ്തതയുമാണ് മലയാളികളുടെ മനസ്സില്‍ ലെനയ്ക്കിപ്പോഴും സ്ഥാനം നേടിക്കൊടുക്കാന്‍ കാരണം. സീരിയലുകളിലും ടെലിഫിലിമുകളിലും തുടങ്ങിയ അഭിനയ ജീവിതത്തില്‍ ലെന എന്ന അഭിനയിത്രി ഒരുപാട് ദുരം സഞ്ചരിച്ചിരിക്കുന്നു. എല്ലാവരുടെയും ഇഷ്ടനായിക തന്‍െ പ്രണയ വിവാഹത്തെകുറിച്ചും വിവാഹമോചനത്തെകുറിച്ചും തുറന്നു പറയുകയാണ്.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്. കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്. രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതില്‍ കുഴപ്പമില്ല. കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും താരം പറഞ്ഞു. താനിനി ഒരു വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ലെന്നും, അഭിലാഷുമായി താനിപ്പോഴും സൗഹൃദത്തിലാണെന്നും ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുണ്ടെന്നും ലെന വ്യക്തമാക്കി.
തന്‍െ ജീവിത്തിലെ വളരെ രസകരമായ ഒരു കാര്യം എന്നത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു താന്‍ കല്യാണം കഴിച്ചത്. തീര്‍ന്ന സമയത്തു ഡിവോഴ്‌സ് ചെയ്തു. ഇപ്പോള്‍ കുറെ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയമാണ് . അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല താരം കൂട്ടി ചേര്‍ത്തു.
Post Your Comments