സര്‍ക്കാര്‍: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ നിയമസഭയ്ക്കുമുന്നില്‍ നിരാഹാരമിരിക്കുന്ന എംഎല്‍എമാരം പരിചരിക്കാന്‍ ഡോക്ടര്‍മരെ നിയോഗിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധമുയരുന്നു. കേരള മെഡിക്കല്‍ ഓഫീസേര്‍സിന്റെ സംഘടനയില്‍ നിന്നു തന്നെയാണ് എതിര്‍പ്പ് വന്നിരിക്കുന്നത്. രാത്രിയില്‍ ഡോക്ടര്‍മാരെ നിയോഗിച്ചതിനാലാണ് സംഘടനയുടെ പ്രതിഷേധം.
ഈ നടപടി മൂലം രാത്രികാലങ്ങളില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടാകുന്നു എന്നാണ് ഇവര്‍ പറയുന്നത്.
യുഡിഎഫ് എല്‍എമാരായ വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊഫസര്‍ എന്‍ ജയരാജ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. നേതാക്കള്‍ നടത്തുന്ന സമരം നാലു ദിവസം പിന്നിടുമ്പോഴാണ് ഈ ആരോപണം. അതേസമയം നിയമസഭയുടെ 4 കിലോമീറ്റര്‍ ചുറ്റളവിലായി നാലു സര്‍ക്കാര്‍ ആശുപത്രികളുണ്ട്. ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യമുണ്ടായാല്‍ ഇവിടെ നിന്നും നിയമസഭയിലേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരാന്‍ പറ്റും എന്നിരിക്കെ ഇത്തരത്തിലൊരു നടപടി അനാവശ്യമാണെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments