ദുബായ് : ദുബായ് ഭരണാധികാരിയുടെ ആശംസ ലഭിച്ചില്ലെന്ന കാരണത്താല്‍ സങ്കടപ്പെട്ട നാല് വയസുകാരിയെ സാന്ത്വനിപ്പിക്കാന്‍ ഭരണാധികാരി നേരിട്ടെത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തി.
യുഎഇയുടെ ദേശീയ ദിനമായ ഡിസംബര്‍ ഒന്നിന് യുഎഇ സ്വദേശികളെ തേടി 1971 എന്ന നമ്പറില്‍ നിന്നും ഷെയ്ഖ് മുഹമ്മദിന്റെ ആശംസകള്‍ നേര്‍ന്നുള്ള റെക്കോഡ് ചെയ്ത ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. ഈ കോളുകള്‍ ലഭിച്ചതിനാല്‍ പ്രായഭേദമന്യേ ആളുകള്‍ സന്തോഷിച്ചിരുന്നു. ഇവര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോകള്‍ പ്രചരിക്കുന്നതിനൊപ്പം ഫോണ്‍ കോള്‍ ലഭിക്കാത്തതിനാല്‍ ദുഃഖിതയായ അല്‍ഐന്‍ സ്വദേശിനിയായ സലാമ അല്‍ ഖതാനി എന്ന കുട്ടിയുടെയും വീഡിയോ പ്രചരിച്ചിരുന്നു.
തന്റെ എല്ലാ കൂട്ടുകാരെയും ഭരണാധികാരി ഫോണില്‍ വിളിച്ചുവെങ്കിലും തന്നെ മാത്രം വിളിക്കാതിരുന്നതാണ് സലാമയെ ഏറെ വിഷമിപ്പിച്ചത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് സംഭവമറിഞ്ഞ ഭരണാധികാരി സലാമയെ കാണാന്‍ നേരിട്ടെത്തുകയായിരുന്നു. ‘മറ്റുള്ളവര്‍ക്ക് ഫോണ്‍ കോള്‍ മാത്രമേ ലഭിച്ചിരുന്നുള്ള. എന്നാല്‍ സലാമയുടെ അടുക്കല്‍ നേരിട്ടെത്തി ഞാന്‍ ആശംസകള്‍ നേരുകയാണ്.
എന്റ മകളാണ് സലാമ. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരോടും ചെന്ന് പറയു ഞാന്‍ മോളെ നേരിട്ട് കണ്ടുവെന്ന്’- ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അ മക്തൂം പറഞ്ഞു.
Post Your Comments