ന്യൂഡല്‍ഹി: പ്രതിരോധ മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍, കരസേനയ്ക്കുള്ള കവചിത റിക്കവറി വാഹനങ്ങള്‍ തുടങ്ങി 3000 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇന്ത്യയും റഷ്യയും ചേര്‍ന്നു വികസിപ്പിച്ച ബ്രഹ്മോസ് സൈന്യത്തിന്റെ സുപ്രധാന ഘടകമാണ്.
100 കോടി ഡോളര്‍ ചെലവിട്ടു നാവികസേനയ്ക്കായി വാങ്ങുന്ന യുദ്ധക്കപ്പലുകള്‍ക്കാണ് ബ്രഹ്മോസ് കരുത്തുപകരുക. സൈനിക നീക്കത്തിനിടെ ടാങ്കുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പരിഹരിക്കാന്‍ വേണ്ടിയാണ് റിക്കവറി വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ചവയാണ് ഇവ. ഡിഫന്‍സ് അക്വസിഷന്‍സ് കൗണ്‍സിലാണ് സൈന്യത്തിനുള്ള ആയുധം വാങ്ങാന്‍ തീരുമാനം എടുക്കുന്ന ഏറ്റവും ഉയര്‍ന്ന് സമിതി. പ്രതിരോധ മന്ത്രി, പ്രതിരോധ സഹമന്ത്രി, കര, നാവിക, വ്യോമ സേനയുടെ മേധാവികള്‍, പ്രതിരോധ സെക്രട്ടറി തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍.
Post Your Comments