കൊല്ലം: രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണെന്ന് പിതാവ് രാധാകൃഷ്ണന്. കോളജ് നിയോഗിച്ച അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ വിശ്വാസമില്ല. കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങി നല്കാന് നിയമപോരാട്ടത്തിനൊരുങ്ങുകയാണ് രാഖി കൃഷ്ണയുടെ കുടുംബം. കൊല്ലം ഫാത്തിമ മാത കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു രാഖി കൃഷ്ണ.
പ്ളസ് ടു പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി ജയിച്ച രാഖി കൃഷ്ണ കോപ്പിയടിക്കില്ലെന്ന് പിതാവ് ഉറപ്പിച്ചു പറയുന്നു. മകള്‍ക്ക് അധ്യാപകരില്‍ നിന്ന് ക്രൂരമായ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നു. അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഈ അച്ഛന് ഉറച്ചു വിശ്വസിക്കുന്നു. മാനേജ്മെന്റ് നിയോഗിച്ച അന്വേഷണകമ്മീഷന് അവര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടേ തയാറാക്കൂ എന്ന് രാധാകൃഷ്ണന് പറയുന്നു.
മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ഉടന്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments