Latest NewsKerala

ഗുഹയില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു

വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരം ലഭിച്ചതിനെ യുവാവ് ഇവിടെ എത്തിയത്

കാസര്‍ഗോഡ്: മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. മുള്ളപന്നിയെ പിടിക്കാന്‍ ഒരു സംഘത്തിനൊപ്പം കാട്ടിലെത്തിയ നാരായണ്‍ നായിക് (35) എന്ന യുവാവാണ് ഗുഹയ്ക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചത്.

വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരം ലഭിച്ചതിനെ യുവാവ് ഇവിടെ എത്തിയത്.  വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ഇത്. എന്നാല്‍ ഗുഹയ്ക്കകത്തേയ്ക്കു മുള്ളന്‍പന്നി പോയതോടെ ഇതിനെ പിടിക്കാന്‍ നാരായണ്‍ പിന്നാലെ ഗുഹയില്‍ കയറി. എന്നാല്‍ കുറേ നേരം കഴിഞ്ഞിട്ടും നാരായണ്‍നെ പുറത്തേയ്ക്ക് കാണാതായപ്പോഴാണ് കൂടെയുള്ള സംഘവും ഗുഹയ്ക്കകത്തേയ്ക്ക് പ്രവേശിച്ചു. എന്നാല്‍ ഇവര്‍ക്കും ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ സംഘത്തിലെ ഒരാള്‍ക്ക് മാത്രമാണ് ഗുഹയ്ക്കു പുറത്ത് കടക്കാന്‍ കഴിഞ്ഞത്. ഇയാളാണ് പുറത്തെത്തിയശേഷം സംഭവം ഫയര്‍ഫോഴ്‌സിനേയും പോലീസിനേയും നാട്ടുകാരേയും അറിയിച്ചത്. തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ രമേശ് ഒഴികെയുള്ളവരെ അധികൃതര്‍ പുറത്തെത്തിച്ചു.

വളരെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് നാരായണ്‍ നായികിന്റെ മൃതദേഹം പുറത്തെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിച്ചത്.  ആറുപ്രാവശ്യം രക്ഷാപ്രവര്‍ത്തകര്‍ ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ഗുഹയില്‍ പ്രവേശിച്ചിരുന്നെങ്കിലും അകത്തേയ്ക്ക് പോകും തോറും ഗുഹയുടെ വ്യാസം കുറയുന്നതും മണ്ണിടിയുന്നതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഗുഹയുടെ പ്രവേശന കവാടത്തില്‍ 1.20 മീറ്ററോളം വ്യാസമുണ്ട്. അതിലൂടെ ഒന്നിലധികം പേര്‍ക്ക് കുറച്ച് ദൂരം പോകാം. എന്നാല്‍ അകത്തേയ്ക്ക് പോകും തോറും ഗുഹ ഇടുങ്ങിയതാകുന്നു. അതേസമയം നാരായണ്‍ കുടുങ്ങി കിടക്കുന്ന സ്ഥലത്ത് രണ്ടര അടി പോലും വീതി ഉണ്ടായിരുന്നില്ല. ഗുഹയ്ക്കുള്ളില്‍ അപകടകരമായ സ്ഥിതി നിലനില്‍ക്കുന്നതിനാല്‍ വളരെ സൂക്ഷ്മതയോടു കൂടിയായിരുന്നു രക്ഷാപ്രവര്‍ത്തനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button