മുംബൈ: പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ മറാത്ത സംവരണ ബില്‍ സര്‍ക്കാര്‍ പാസ്സാക്കി. മറാത്ത വിഭാഗത്തിന് തൊഴില്‍, വിദ്യാഭ്യാസം എന്നി മേഖലകളില്‍ ് 16 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ശിവ സേന, നാഷണല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബില്‍ പാസ്സാക്കിയത്.
മറാത്ത റിസര്‍വേഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു നടപടിക്രമം പൂര്‍ത്തിയാക്കി ഞങ്ങള്‍ ഇന്ന് ഒരു ബില്‍ കൊണ്ടുവന്നു. എന്നാല്‍, ധന്‍ഗാര്‍ സംവരണത്തിന്റെ സംവരണത്തിന്റെ റിപ്പോര്‍ട്ട് ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. ഇതിനായി ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്‌നും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്
നീണ്ടകാലത്തെ മുറവിളിക്കൊടുവിലാണ് ബില്ല് പാസായിരിക്കുന്നത്. സംസ്ഥാന ജനസംഖ്യയുടെ 32 ശതമാനം മുതല്‍ 35 ശതമാനം വരെ വരുന്ന മറാത്ത വിഭാഗത്തിന് സംവരണം നല്‍കണമെന്ന് മഹാരാഷ്ട്ര സംസ്ഥാന കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇവര്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥ നേരിടുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്റെ ശുപാര്‍ശ.
Post Your Comments