മിത്തുകള്‍ ഒഴിവാക്കി മോഹന്‍ലാലിനു വേണ്ടി മാത്രമാണ് ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആവിഷ്കരിച്ചതെന്ന് തിരക്കഥാകൃത്ത് ഹരി കൃഷ്ണന്. മാധ്യമപ്രവര്‍ത്തകരുമായി പ്രസ്ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ മോഹന്‍ലാലിനെ ഒടിയനാക്കുകയായിരുന്നു. ആറോ ഏഴോ മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്‍ട്രോ സീന്‍ ആയിരുന്നു ആദ്യം എഴുതിയത്.
അത് വായിച്ചയുടനെ മോഹന്‍ലാല്‍ സിനിമയ്ക്കു സമ്മതം മൂളുകയായിരുന്നെന്ന് ഹരികൃഷ്ണന് പറഞ്ഞു. ലാലിന്റെ അഭിനയത്തോടൊപ്പം ശ്രീകുമാര്‍ മേനോന് എന്ന സംവിധായകന്റെ മികവും പീറ്റര്‍ ഹെയിന് ഒരുക്കിയ ആക്ഷന്‍ രംഗങ്ങളും ഷാജി കുമാറിന്റെ ഛായാഗ്രഹണവും ഒടിയനെ കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 14ന്് രാജ്യാന്തര തലത്തില്‍ 3500 തിയറ്ററുകളിലാണ് റിലീസ്. തെലുങ്കിലും മൊഴിമാറ്റം നടത്തി ഇത്്് ദിവസം റിലീസ് ചെയ്യും. തമിഴ്, ഹിന്ദി ഭാഷകളിലേക്കും ഒടിയന് മൊഴിമാറ്റി റിലീസ് ചെയ്യുമെന്നും ഹരികൃഷ്്ണന്‍ പറഞ്ഞു.
Post Your Comments