KeralaLatest NewsIndia

‘സ്വാമി ശരണം’ വിളിക്കുന്നത് എങ്ങനെ സുപ്രിം കോടതി വിധി ലംഘനമാകും? പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ശരണമന്ത്രം മുഴക്കുന്നത് നിരോധനാജ്ഞ ലംഘനമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കൊച്ചി : ശബരിമല സന്നിധാനത്ത് ശരണമന്ത്രം മുഴക്കുന്ന ഭക്തരെ തടയുകയും അറസ്റ്റും ചെയ്യുന്ന പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ശബരിമലയിലെ പോലിസ് അതിക്രമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ വിമര്‍ശനങ്ങള്‍. ശരണമന്ത്രം മുഴക്കുന്നത് നിരോധനാജ്ഞ ലംഘനമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ നിരോധനാജ്ഞ ലംഘനമെന്നും പറഞ്ഞ് നാമജപം തടയുകയാണ്. നാമജപം നടത്തുകയല്ലേ ശബരിമലയില്‍ എത്തിയവര്‍ ചെയ്തുള്ളുവെന്നും കോടതി ആരാഞ്ഞു. സർക്കാരിന് വേണ്ടി ഹാജരായ എ ജിയോടാണ് കോടതിയുടെ ചോദ്യം. സ്വാമിയെ അയ്യപ്പോ എന്ന നാമജപം ചൊല്ലുന്നത് സുപ്രീം കോടതി വിധിക്ക് എങ്ങനെ എതിരാവും, അവർ സ്വാമിയെ സ്ത്രീകളെ കയറ്റല്ലേ എന്ന് വിളിച്ചില്ലല്ലോ എന്നും കോടതി പറഞ്ഞു.

ശബരിമലയിലെ മറ്റ് നിയന്ത്രണങ്ങളിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു, അന്നദാന കൗണ്ടര്‍ അടച്ചിട്ട കാര്യം സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. ഇത്തരത്തില്‍ അന്നദാന കൗണ്ടര്‍ അടച്ചിട്ടാല്‍ തീര്‍ത്ഥാടകര്‍ ഭക്ഷണത്തിന് എങ്ങോട്ടു പോകുമെന്ന് ചോദിച്ച കോടതി എന്തുകൊണ്ട് കൗണ്ടര്‍ അടച്ചിട്ട കാര്യം സത്യവാങ്ങ്മൂലത്തില്‍ എന്തു കൊണ്ട് വ്യക്തമാക്കിയില്ല എന്ന് ചോദിച്ചു.

എല്ലാ പൊലീസുകാരെ കുറിച്ചും പരാതി ഇല്ലെങ്കിലും ചില പോലീസുകാർ അതിരുവിടുന്നെന്നും കോടതി നിരീക്ഷിച്ചു. അന്നദാന കൗണ്ടറുകൾ അടച്ച ഉത്തരവുകള്‍ ആ ദിവസം തന്നെ പിന്‍വലിച്ചു എന്നായിരുന്നു എജിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button