കാട്ടിൽ നിന്ന് പിടികൂടിയ ഒറാംഗ് ഉട്ടാനെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചു കൊടും ക്രൂരത. ഇന്തോനേഷ്യയിൽ ആണ് ഈ കൊടും ക്രൂരത അരങ്ങേറിയത്. കാട്ടില്‍ നിന്നും പിടികൂടിയ ഒറാംഗ് ഉട്ടാനെ ഷേവ് ചെയ്ത് പെര്‍ഫ്യൂം അടിച്ച് ഒരു ദിവസം എത്ര പേർക്ക് വേണമെങ്കിലും എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തിൽ വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ വനപാലകരെ ഞെട്ടിച്ചത് ഈ ആൾക്കുരങ്ങു ഇടപാടുകാർക്ക് വേണ്ട എല്ലാ ലൈംഗിക രീതികളും പരിശീലിച്ചിരുന്നു എന്നതാണ്.
വംശനാശഭീഷണി നേരിടുന്ന ബോര്‍ണിയന്‍ ഒറാംഗ് ഉട്ടാന്‍ വിഭാഗത്തില്‍ പെട്ട പോണിയാണ് അധികൃതരുടെ ഇടപെടലിൽ രക്ഷപെട്ടിരിക്കുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ഓരോരുത്തരില്‍ നിന്നും രണ്ട് പൗണ്ടിന് സമാനമായ പണമായിരുന്നു ഈടാക്കിയിരുന്നത്. ഇത് ചെറിയ കുട്ടിയായിരുന്നപ്പോൾ ഇതിന്റെ അമ്മയിൽ നിന്നും ആണ് ആളുകൾ ഇതിനെ തട്ടിയെടുത്തത്. ശേഷം ഇവരുടെ ക്രൂര പ്രവൃത്തികൾക്ക് ഇത് വിധേയയാകുകയായിരുന്നു.
രണ്ടു ദിവസത്തിലൊരിക്കൽ ഇതിനെ ഷേവിങ് ചെയ്യുകയും പെർഫ്യൂം അടിക്കുകയും മെയ്ക് അപ്പ് ഇടുവിക്കുകയും ചെയ്ത ശേഷം കസ്റ്റമാർക്ക് വിട്ടുകൊടുക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. കസ്റ്റമേഴ്‌സിനെ ഇഷ്ടാനുസരണമുള്ള ലൈംഗീക പ്രവൃത്തികൾ ഈ പെൺകുരങ്ങിനെ കൊണ്ട് ചെയ്യിക്കുമായിരുന്നു. ഇതുമായി ലൈംഗീക ബന്ധത്തിലേർപ്പെടുന്നതിനായി മാത്രം നിറയെ കസ്റ്റമേഴ്സ് ഇവിടെ ഉണ്ടായിരുന്നതായി വനപാലകർ പറയുന്നു.
മനുഷ്യരുമായി ലൈ്ംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സര്‍വസാധാരണമാണെന്നും എന്നാല്‍ ഒറാംഗ് ഉട്ടാനുമായുള്ള അത്തരമൊരു ബന്ധത്തെ പലരും വൈവിധ്യമായിട്ടാണ് കണക്കാക്കിയതെന്നും അതിനാല്‍ പോണിക്ക് ആവശ്യക്കാരേറിയിരുന്നുവെന്നും ബോര്‍ണിയോ ഒറാംഗ് ഉട്ടാന്‍ സര്‍വൈവല്‍ ഫൗണ്ടേഷന്റെ ഡയറക്ടറായ മൈക്കല്‍ ഡെസിലെറ്റ്സ് പറയുന്നു.
എകെ 47 അടക്കമുള്ള ആയുധങ്ങളുമായി പൊലീസെത്തിയാണ് കുരങ്ങിനെ രക്ഷിച്ചിരുന്നത്. സെന്‍ട്രല്‍ കലിമന്‍താനിലെ കാരെന്‍ഗ് പാന്‍ഗിയിലെ വേശ്യാഗ്രാമത്തില്‍ നിന്നും 2003 ഫെബ്രുവരിയിലായിരുന്നു ഈ ആള്‍ക്കുരങ്ങിനെ കണ്ടെത്തിയിരുന്നത്.
Post Your Comments