ജംഷദ്പൂര്‍ : ചെന്നൈയിൻ എഫ് സിയെ തകർത്ത് ജയവുമായി മുന്നേറി ജംഷദ്പൂര്‍ എഫ് സി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരെ ജംഷദ്പൂര്‍ എഫ് സി പരാജയപ്പെടുത്തിയത്. മത്സരം ആരംഭിച്ച് ആദ്യ പകുതിയിലെ 14ആം മിനിറ്റിൽ പാബ്ലോ മോര്ഗദോയും,29ആം മിനിറ്റിൽ കാര്‍ലോസ് കാള്‍വോ നേടിയ പെനാൽറ്റി ഗോളിലൂടെയും ജംഷദ്പൂര്‍ മുന്നിലെത്തി.
രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ മ 68ആം മിനിറ്റിൽ റാഫേല്‍ അഗസ്റ്റോ നേടിയ പെനാൽറ്റിയിലൂടെ ചെന്നൈ ആശ്വാസ ഗോൾ നേടി. ശേഷം 71ആം മിനിറ്റിൽ മരിയോ ആര്‍ക്സ് ഗോൾ നേടിയതോടെ ജംഷദ്പൂര്‍ ജയം ഉറപ്പിക്കുകയായിരുന്നു. ഈ ജയത്തോടെ ഒമ്പതു കളികളിൽ 14 പോയിന്റുമായി മൂന്നാം സ്ഥാനം ജംഷഡ്പുർ സ്വന്തമാക്കി. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ചെന്നൈ എഫ് സി.
Post Your Comments