കൊൽക്കത്ത: രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് നിർണായക ലീഡ്. രണ്ടാം ദിനം ഉച്ചക്ക് പിരിയുമ്പോൾ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടിയിട്ടുണ്ട്. ഒരു റൺസാണ് ലീഡ്. 35 ന് ഒരു വിക്കറ്റ് എന്ന നിലയിൽ ഇന്ന് മത്സരം പുനരാരംഭിച്ച കേരളത്തിന് അതിവേഗം വിക്കറ്റുകൾ നഷ്ടം ആവുകയായിരുന്നു.
സ്കോർ 53 ൽ എത്തിയപ്പോൾ 18 റൺസുമായി നിന്ന രോഹൻ പ്രേമിനെ കേരളത്തിന് നഷ്ടമായി. പിന്നാലെ എത്തിയ ഇന്ത്യൻ താരം സഞ്ജു സാംസൺ സംപൂജ്യനായി മടങ്ങി. പിന്നാലെ വന്നവർക്കും പിടിച്ചു നില്ക്കാൻ കഴിയാതെ വന്നതോടെ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 114 എന്ന നിലയിൽ ആയി. ഒരു വശത്തു വിക്കറ്റുകൾ വീണപ്പോളും പോരാടി നിന്ന ജലജ് സക്സേനയുടെ ഇന്നിങ്സ് ആണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. ജലജ് 71 റൺസുമായി ക്രീസിലുണ്ട്. 17 റൺസെടുത്ത വി എ ജഗദീഷ് ആണ് കൂട്ടിന്.
ഇന്നലെ ഇന്ത്യൻ താരം ബേസിൽ തമ്പിയുടെ ഉഗ്രൻ ബൗളിംഗ് പ്രകടനം ആണ് പശ്ചിമ ബംഗാളിനെ തകർത്തത്.
Post Your Comments