Latest NewsIndia

ഗജ ചുഴലിക്കാറ്റ്; പേരിനു പിന്നിലെ കഥ ഇങ്ങനെ

നാഗപട്ടണം: തമിഴ്‌നാടിന്റെ വടക്ക് കിഴക്കന്‍ തീരങ്ങളില്‍ വന്‍ നാശം വിതച്ച് 28 പേരുടെ ജീവനെടുത്ത് മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റാണ് ഗജ. ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അര്‍ത്ഥത്തില്‍ ഈ ഭീകരന്‍ ചുഴലിക്കാറ്റിന് ആ പേരിട്ടത് ശ്രീലങ്കയാണ്. സംസ്‌കൃത പദത്തില്‍ നിന്നുമാണ് ഈ പേരിന്റെ ഉത്ഭവം. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് ന്യൂനമര്‍ദമായി ഗജ കേരളം തൊടുന്നത്. തുടര്‍ന്ന് ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ ഗജ അറബിക്കടലിലേക്ക് നീങ്ങി.

ഒഡീഷ തീരത്ത് വീശിയ തിത്ലി ചുഴലിക്കാറ്റിനുശേഷം ഗജ എത്തുമ്പോള്‍ പേരുകളിലെ വ്യത്യസ്തതയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ചുഴലിക്കാറ്റിനെ തിരിച്ചറിയുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനുമാണ് മറ്റ് സാങ്കേതിക വാക്കുകള്‍ക്ക് പകരം പേരുകള്‍ ഉപയോഗിക്കുന്നത്. ആശയവിനിമയം എളുപ്പമാക്കുന്നതിന്റെ ഭാഗമായി ചെറിയ പേരുകളാണ് നല്‍കാറുള്ളത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന ചുഴലിക്കാറ്റുകല്‍ക്കും ഇത്തരം പേരുകള്‍ നല്‍കിയിരുന്നു.

കത്രീന, യാസി, വില്‍മ,മെക്കുനു തുടങ്ങി ഓഖി വരെ നിരവധി പേരുകള്‍ വന്നിട്ടുണ്ട്. അക്ഷരമാല ക്രമത്തിലാണ് 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കിയിരുന്നത്. പിന്നീട് സ്ത്രീകളുടെ പേരുകള്‍ നല്‍കിത്തുടങ്ങി. 1979ല്‍ പുരുഷന്‍മാരുടെ പേരും ഉപയോഗിക്കാന്‍ തുടങ്ങി. വേള്‍ഡ് മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷനാണ് ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള ഓരോ പ്രദേശത്തെയും രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ പട്ടികയായി സൂക്ഷിക്കുന്നതും, പേരു നല്‍കുന്നതും.ഇങ്ങെ പട്ടികപ്പെടുത്തുന്ന പേരുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഉപയോഗിക്കും. വീണ്ടും ഗജ എന്ന പേര് 2025ന് ശേഷം ഉപയോഗിച്ചേക്കാമെന്ന് ഇത് അര്‍ഥമാക്കുന്നത്. വലിയ നാശനഷ്ടം വരുത്തി ആളുകള്‍ മരിക്കാനിടയാകുകയും ചെയ്യുന്ന ചുഴലിക്കാറ്റുകളുടെ പേരുകള്‍ വേള്‍ഡ് മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പിന്നീട് വരുന്ന ചുഴലിക്കാറ്റുകള്‍ക്ക് കൊടുക്കാറില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button