ബംഗളൂരു: കോടികൾ ചിലവഴിച്ച് 182 മീറ്റർ ഉയരത്തിൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പെരുമയോടെയാണ് പട്ടേൽ പ്രതിമ നിർമ്മിതമായത്. ഇതേ രീതിയിൽ കർണാടകയിലും ഒരു പ്രതിമ ഒരുങ്ങുന്നു. കാവേരിമാതയുടെ 125 അടി ഉയരമുള്ള കൂറ്റന്‍ പ്രതിമ നിര്‍മിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ തയാറെടുക്കുന്നത്.
മാണ്ഡ്യ ജില്ലയില്‍ കാവേരി നദിയിലുള്ള കൃഷ്ണരാജസാഗര അണക്കെട്ടിലാണ് പ്രതിമ നിര്‍മിക്കുന്നത്. 400 ഏക്കറിലായുള്ള കൂറ്റന്‍ പ്രതിമയ്ക്കു 1,200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രതിമ നിര്‍മിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഗുജറാത്ത് സര്‍ക്കാര്‍ 600 അടി ഉയരമുള്ള ഏകതാപ്രതിമ സ്ഥാപിച്ചതിനു പിന്നാലെയാണ് കാവേരിമാതയേയും പ്രതിമയാക്കുന്നത്. പട്ടേലിന്റെ ഏകതാപ്രതിമയ്ക്കു 2,989 കോടി രൂപയായിരുന്നു ചെലവ്.
Post Your Comments