KeralaLatest NewsIndia

കുത്തിയ പ്രതിയെ കണ്ടെത്തിയിട്ടില്ല, പോലിസിനെതിരെ തുറന്നടിച്ച് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍

അന്വേഷണത്തില്‍ പൊലീസിന് പഴയ താല്‍പര്യമില്ലെന്നും അഭിമന്യുവിന്റെ പിതാവ്

ഇടുക്കി: അഭിമന്യു വധക്കേസ് അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനവുമായി അച്ഛന്‍ മനോഹരന്‍ രംഗത്ത്. കൊലപാതകം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും പ്രധാന പ്രതികള്‍ എല്ലാം ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ പ്രധാന പ്രതി സഹലിനെ ഇതുവരെ പിടികൂടാന്‍ പൊലീസ് ആയിട്ടില്ല. കേസ് അന്വേഷണത്തില്‍ പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. കേസ് അന്വേഷണത്തില്‍ പൊലീസിന് പഴയ താല്‍പര്യമില്ലെന്നും അഭിമന്യുവിന്റെ പിതാവ് ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.

കേസിലെ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഭിമന്യുവിനെ കുത്തിയ പ്രതി സഹലിനെ പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന്റെ പുരോഗതി കുടുംബത്തെ ആരും തന്നെ അറിയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അഭിമന്യു വധക്കേസിലെ കുറ്റപത്രം വിചാരണ നടപടികള്‍ക്കായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറിയിട്ടുണ്ട്.

കേസിന്റെ വിചാരണ ഏത് കോടതിയില്‍ വേണമെന്ന തീരുമാനം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണെടുക്കുക. കേസില്‍ പതിനാറ് പ്രതികളാണുള്ളത്. ഇതില്‍ എട്ട് പേരെയാണ് പോലീസിന് പിടിക്കാന്‍ സാധിച്ചത്. ബാക്കിയുള്ള എട്ട് പേര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ തെളിവുകള്‍ നശിപ്പിച്ചുവെന്ന് കുറ്റപത്രത്തിലുണ്ട്.

എറണാകുളം മഹാരാജാസ് കോളേജിലിട്ട് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ 16 പ്രതികളില്‍ എട്ടു പേരും ഇപ്പോഴും ഒളിവിലാണെന്നതും ഇവരെ കുറിച്ച്‌ ഒരു സൂചന പോലും പൊലീസിന് കണ്ടെത്താനാവാത്തതുമാണ് അഭിമന്യുവിന്റെ കുടുംബത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button