കൊണ്ടോട്ടി: ബന്ധുനിയമന വിവാദത്തിനെതിരെ വീണ്ടും മന്ത്രി കെടി ജലീല്‍.ഉയര്‍ന്ന ശമ്പളമുള്ള ഒരു ചെറുപ്പക്കാരന്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ വരുമ്പോള്‍ അയാളെ അഭിനന്ദിക്കാന്‍ തയ്യാറാവണം. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് ജോലിയില്ലാത്ത ആളെ കൊണ്ടു വന്ന് ഇരുത്തിയതല്ലെന്നും മന്ത്രി പറഞ്ഞു.
1,10,000 രൂപ ശമ്പളം വാങ്ങിയിരുന്നു ആളായിരുന്നു അദീപ്. അവിടെന്നാണ് 86,000 രൂപയ്ക്ക് ജോലി എടുക്കാന്‍ വേണ്ടി വന്നത്. ഇക്കാര്യത്തില്‍ അയാളെ അഭിന്ദിക്കണമെന്ന് ജലീല്‍ പറഞ്ഞു.ഈ തസ്തികയിലേയ്ക്ക് സ്ഥിരം നിയമനം നടത്താന്‍ കഴിയില്ല. അദീപിന്റെ നിയമനം താല്‍ക്കാലികം മാത്രമാണ്.
വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് മൂന്നാം ഏജന്‍സിയെ കൊണ്ടുള്ള അന്വേഷണം നടത്താം. മാധ്യമങ്ങളാണിപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മാധ്യമങ്ങളാണ് യോഗ്യതകള്‍ പോലും തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അഭിമുഖത്തില്‍ പങ്കെടുത്ത ലീഗ് അനുഭാവിക്ക് പോലും തന്നെ അവഗണിച്ചു എന്ന പരാതിയില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments