കൊച്ചി: വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്‍റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം കണ്ടുകെട്ടി. പതിനൊന്നു അപ്പാര്‍ട്ടുമെന്‍റുകള്‍, കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളിലെ വസ്തുവകകള്‍, രണ്ടു ഹോട്ടലുകള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. നേരത്തെ എന്‍ഫോഴ്സ്മെന്‍റ് രാധാകൃഷ്ണന്‍റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2004-2008 കാലയളവില്‍ സമ്പാദിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്.
ഈ കാലയളവിലാണ് മലബാര്‍ സിമന്‍റില്‍ ഏറ്റവും വലിയ അഴിമതി നടന്നതും.അഴിമതി പുറത് കൊന്ടുവരാണ് ശ്രമിച്ച സുധീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം വളരെ വിവാദമായിരുന്നു. അഴിമതിക്കേസിൽ കേസില്‍ വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്‍, മകന്‍ നിധിന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 11 പ്രതികളാണ് ഉള്ളത്. മൊത്തം 21.5 കോടി രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഏകദേശം രണ്ടരക്കോടിയുടെ വകകള്‍ കണ്ടുകെട്ടിയിരുന്നു.
ആധാരത്തില്‍ കാണിച്ചിരിക്കുന്ന വിലയുടെ അടിസ്ഥാനത്തിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. അതിനാല്‍ ഇവയുടെ വിപണിമൂല്യം അതിനേക്കാളെറെയായിരിക്കും. കഴിഞ്ഞ വര്‍ഷം കോഴിക്കോട് വിളിച്ചുവരുത്തിയും ഇദ്ദേഹത്തിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തിയിരുന്നു.
https://youtu.be/iVeDqAM_mhQ
Post Your Comments