കണ്ണൂര്‍: അഴീക്കോട് എം.എല്‍.എ കെ. എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ തൃപ്തിയെന്ന് പരാതിക്കാരനും മണ്ഡലത്തിലെ രണ്ടാം സ്ഥാനക്കാരനുമായ എം.വി. നികേഷ് കുമാര്‍. കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അങ്ങനെ സംഭവിച്ചില്ലെന്നും വീണ്ടും മത്സരിക്കുന്ന കാര്യം എല്‍ഡിഎഫ് ആണ് തീരുമാനിക്കുന്നതെന്നും നികേഷ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ കെ.എം ഷാജി വ്യക്തിഹത്യ നടത്തിയിരുന്നെന്നും ലീഗ് നിയമ പോരാട്ടത്തിന് ഇറങ്ങിയാല്‍ താനും അതുമായി മുന്നോട്ട് പോകുമെന്നും നികേഷ് അറിയിച്ചു.
രണ്ടര വര്‍ഷത്തെ നിയമ പോരാട്ടം ഫലം കണ്ടു. തിരഞ്ഞെടുപ്പ് ന്യായമായല്ല നടന്നതെന്നും നികേഷ് പറഞ്ഞു. 2016 ലെ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ കെ.എം ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന് കാണിച്ച് നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കിയുളള ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും ഉത്തരവില്‍ പറയുന്നു. അതേസമയം മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെന്നും വിധിയെ സ്വാഗതം ചെയ്യുന്നെന്നും എം.എ ബേബി പ്രതികരിച്ചു.
Post Your Comments