റിയാദ്: വീണ്ടും സൗദിയെ പ്രതികൂട്ടിലാക്കി പശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങലും രംഗത്ത് വന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട വിവാദം അടങ്ങുന്നതിന് മുമ്പെ സൗദി അറേബ്യക്കെതിരെ മറ്റൊരു ആരോപണം കൂടി ഉയര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സൗദി സര്‍ക്കാരിനെ വിമര്‍ശിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകനെക്കൂടി സൗദി ചാരന്മാര്‍ പിടികൂടി വധിച്ചുവെന്നാണ് ആരോപണം. ഖഷോഗി വധത്തിന് ഒരുമാസം കഴിഞ്ഞപ്പോഴാണ് ഈ കൊലപാതകം നടന്നതെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ ആരോപിക്കുന്നു.
തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍-ജാസര്‍ എന്ന മാധ്യമപ്രവര്‍ത്തകനെ സൗദി അധികൃതര്‍ ജയിലിനുള്ളില്‍ കൊലപ്പെടുത്തിയെന്നാണ് പുതിയ ആരോപണം. മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ചുകൊണ്ട് ദ് ന്യൂ ഖലീജ് എന്ന വെബ്സൈറ്റാണ് ആദ്യം ഈ വാര്‍ത്ത പുറത്തുവിട്ടത്. സൗദി അറേബ്യന്‍ രാജകുടുംബത്തിലുള്ളവരും ഉന്നതോദ്യോഗസ്ഥരും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ കാഷ്‌കുല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ അല്‍-ജാസര്‍ പ്രതികരിച്ചിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
മാര്‍ച്ചില്‍ ദുബായിലെത്തിയ സൗദി ചാരന്മാര്‍ ട്വിറ്റര്‍ ആസ്ഥാനത്തുനിന്ന് കാഷ്‌കുല്‍ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിക്കുകയും അല്‍-ജാസറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഇദ്ദേഹത്തെ പുറംലോകം കാണിച്ചിട്ടില്ല. ഖഷോഗിയുടെ കൊലപാതകത്തെത്തുടര്‍ന്ന് തരംതാഴ്ത്തപ്പെട്ട ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ സൗദ് അല്‍ ഖാത്തനി തന്നെയാണ് അല്‍-ജാസറിനെയും ദുബായില്‍നി്ന്ന് അറസ്റ്റ് ചെയ്തത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉറ്റ അനുയായിയാണ് സൗദ് അല്‍ ഖാത്തനി.
ഖഷോഗി വധത്തിനെതിരേ അന്താരാഷ്ട്രതലത്തില്‍ ഇത്രയേറെ പ്രതിഷേധമുയര്‍ന്നതിനിടെയാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയെന്ന ആരോപണമുയര്‍ന്നിരിക്കുന്നത്. ഖഷോഗി സംഭവത്തില്‍ തുടക്കത്തില്‍ സൗദിക്കെതിരേ കര്‍ശന നിലപാടെടുത്ത പാശ്ചാത്യ രാജ്യങ്ങള്‍ ഈ സംഭവത്തോടെ അറബ് രാജ്യത്തോട് കൂടുതല്‍ അകലുമെന്നാണ് കരുതന്നത്.
Post Your Comments