ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് 650 കിലോ പഴയ പടക്കം പിടിച്ചെടുത്തു. പഴയ പടക്കങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഡല്‍ഹി പോലീസ് ഇവ പിടിച്ചെടുത്തത്.
സര്‍ദാര്‍ ബാസാറില്‍ നിന്നാണ് 625 കിലോഗ്രാം പടക്കങ്ങളും പിടിച്ചെടുത്തത്. കൂടാതെ 11.1 , 7.9 കിലോഗ്രാം പടക്കങ്ങള്‍ സബ്ഡി മാണ്ഡി, ബുരാരി എന്നിവിടങ്ങളില്‍ നിന്നും പിടിച്ചെടുത്തു. നവംബര്‍ മൂന്നിന് പട്രോളിംഗ് നടത്തുകയായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ സന്ദീപ് ചൗളയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. അനധികൃതമായി നിരോധിച്ച പടക്കങ്ങള്‍ സൂക്ഷിച്ചതിനെതിരെ രവീന്ദര്‍ (35) എന്നയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം രൂക്ഷമായിരിക്കുന്ന ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടു വന്നിട്ടുള്ളത്.
Post Your Comments