കണ്ണൂര്‍: സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്നുള്ള വാര്‍ത്തകളെ തള്ളി കീച്ചേരി പാലോട്ടുകാവില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് അശുദ്ധിയുടെ പേരിലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെങ്കില്‍ പാലോട്ടുകാവില്‍ കന്നിമൂല ഗണപതിയുടെ പേരിലാണ് സ്ത്രീകള്‍ക്ക് വിലക്ക് എന്ന രീതിയിലുള്ള വാര്‍ത്തകളാണ് ചില പത്രങ്ങള്‍ നല്‍കിയത്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതെന്നും പാലോട്ടുകാവില്‍ കന്നിമൂല ഗണപതി എന്ന സങ്കല്‍പമേയില്ല എന്നും കമ്മിറ്റി വ്യക്തമാക്കുന്നു. മാത്രമല്ല ക്ഷേത്രത്തില്‍ ഒരു കാരണത്തലും സ്ത്രീകളുടെ പ്രവേശനത്തിന് വിലക്കുമില്ല എന്നും കമ്മിറ്റി അംഗങ്ങള്‍ വാദിക്കുന്നുണ്ട്.
പാലോട്ടുകാവില്‍ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി പാലോട്ടു ദൈവമാണ്. മാത്രമല്ല ക്ഷേത്രത്തിന്റെ തിരുമുറ്റം പാലാഴിയാണെന്നാണ് സങ്കല്‍പം. അതുകൊണ്ടുതന്നെ ഇവിടെ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അധികമായി പ്രവേശിക്കാറില്ല. എന്നാല്‍ അത് ആരും വിലക്കിയതുകൊണ്ടല്ല; എന്നാല്‍ തുലാഭാരത്തിനും മറ്റും സ്ത്രീകളും പുരുഷന്മാരും തിരുമുറ്റത്ത് പ്രവേശിക്കാറുണ്ട്. ഇതിന്റെ പേരില്‍ ഒരിക്കലും അയിത്തം കല്‍പ്പിക്കുകയോ പുണ്യാഹം തളിക്കുകയോ ചെയ്തിട്ടില്ല. തിരുമുറ്റത്ത് പ്രവേശിക്കാന്‍ സ്ത്രീകള്‍ വരുമെങ്കില്‍ ആരും തടയുകയുമില്ല എന്നും ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി.
Post Your Comments