തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ സിവില്‍ ഡിപ്പാര്‍ട്ട്മെന്റിലെ ട്രാന്സ്പോര്ട്ടേഷന് റിസര്‍ച്ച് സെന്ററില്‍ താത്കാലികാടിസ്ഥാനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നാല് ഒഴിവുകളാണുള്ളത്.
എം.ടെക്ക് (സിവില്‍ എഞ്ചിനിയറിംഗ്), ബി.ടെക്കില്‍ ഒന്നാം ക്ലാസും ട്രാന്സ്പോര്ട്ടേഷന് പ്ലാനിംഗില്‍ ഒരു വര്‍ഷത്തെ പരിചയവും, ബി.ടെക്ക് (സിവില്‍ എഞ്ചിനിയറിംഗ്), ബി.ടെക്ക് ഒന്നാം ക്ലാസ് (കമ്ബ്യൂട്ടര്‍ സയന്‍സ്) ഐ.ടിയിലും ആന്‍ഡ്രോയിഡ് വെബ് ആപ്ലിക്കേഷനില്‍ രണ്ട് വര്‍ഷ പരിചയവുമാണ് യോഗ്യതകള്‍. ബയോഡാറ്റ, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ ഉള്‍പ്പെട്ട അപേക്ഷ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സിവില്‍ എഞ്ചിനിയറിംഗ്, റ്റിആര്‍സി കോ-ഓര്‍ഡിനേറ്റര്‍, കോളേജ് ഓഫ് എഞ്ചിനിയറിംഗ് തിരുവനന്തപുരം, തിരുവനന്തപുരം, കേരളം – 695016 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
Post Your Comments