കാത്തിരിപ്പുകൾ അവസാനിച്ചു. വില കുറഞ്ഞ ഐഫോണ്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ആപ്പിൾ. XS മോഡലുകളെപ്പോലെ ഇരട്ട പിന് ക്യാമറ സിസ്റ്റമോ, ഓലെഡ് സ്ക്രീനോ ഇല്ലാതെ പകരം അവയുടെ തന്നെ പ്രൊസസറും ഫെയ്സ് ഐഡിയുമൊക്കെ ഉൾപ്പെടുന്ന XR മോഡലാണ് കമ്പനി പുറത്തിറക്കിയത്.
6.1ഇഞ്ച് IPS (1792 x 828 പിക്സല്‍ റെസലൂഷന്‍, 326 ppi) | A12 ബയോണിക് പ്രൊസസര്‍, 12MP വൈഡ് ആംഗിള്‍ ക്യാമറ,, 7MP ട്രൂഡെപ്ത് മുന്‍ക്യാമറാ വലിയ ബാറ്ററി, ഒരു ഇസിം ഉപയോഗിച്ചാല്‍ ഇരട്ട സിം സേവനം എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 3GB റാം, 64, 128, 256 ജിബിയാണ് സ്റ്റോറേജ്. 77,000 രൂപ(ഏകദേശം 76,900) രൂപയാണ് വില. കേൾക്കുമ്പോൾ ഈ വില കുറവാണോ എന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും XS മോഡലിനെ അപേക്ഷിച്ച് ഇത് കുറവ് തന്നെയാണ് എന്ന് പറയാം.
Post Your Comments