തിരുവന്തപുരം: തിരുവന്തപുരത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി തിരുവന്തപുരം. ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ 3000 മീറ്ററില്‍ തിരുവന്തപുരം സായിയുടെ സല്മാന് ഫറൂഖാണ് സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ എറണാകുളം മാര്‍ ബേസിലിന്റെ എന്‍ വി അമിത്ത് വെള്ളി നേടി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. 2,200 താരങ്ങള്‍ മാറ്റുരയ്ക്കുന്ന മീറ്റിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂത്ത് ഒളിംപിക്സില്‍ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയായി. സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്മാര്. മൂന്നുദിവസത്തെ മീറ്റിന്റെ സമാപനം ഞായറാഴ്ചയാണ്.
https://youtu.be/WPzkMgFnioM
Post Your Comments