Latest NewsKeralaNews

2020 മുതല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ പേര് മാറും : പുതിയ പേര് എന്തായിരിക്കുമെന്ന് അറിയിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി

കാഞ്ഞങ്ങാട് : 2020 മുതല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ പേര് മാറുന്നു. പുതിയ പേര് എന്തായിരിക്കുമെന്ന് അറിയിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.
അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സമാപനം. പ്രധാന വേദിയില്‍ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തവണ മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പേര് ഗ്രാമോത്സവമെന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ചലച്ചിത്ര സംവിധായകനും നടനുമായ രമേശ് പിഷാരടി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂളുകളില്‍ പാലക്കാട് ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് ചാമ്പ്യന്‍പട്ടം. സംസ്‌കൃതോത്സവത്തില്‍ എറണാകുളവും തൃശൂരും ഒന്നാം സ്ഥാനം പങ്കിട്ടു. അറബിക് കലോത്സവത്തില്‍ കണ്ണൂര്‍, കാസര്‍കോഡ്, പാലക്കാട്,കോഴിക്കോട് ജില്ലകള്‍ 95 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button