ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ ഉള്‍പ്പോരിനെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി. എന്‍ നാഗേശ്വരറാവുവിന് താല്‍ക്കാലിക ചുമതല നല്കി. ഇന്നലെ വൈകിട്ട് ചേര്‍ന്ന അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ നടപടിയെടുക്കണമെന്ന് സിബിഐ മേധാവി അലോക് വര്‍മ ആവവശ്യപ്പെട്ടതായാണ് റിപ്പപോര്ട്ടുകള്.
സ്പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താനയോട് അവധിയില്‍ പോകാനും നിര്‍ദ്ദേശമുണ്ട്. അതേസമയം, തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രാകേഷ് അസ്താന നല്കിയ ഹര്‍ജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും. അലോക് കുമാര്‍ വര്‍മ്മയില്‍ നിന്നും ജോയിന്റ് ഡയറക്ടര്‍ എ.കെ ശര്‍മ്മയില്‍ നിന്നും ഹൈക്കോടതി പ്രതികരണം തേടിയിട്ടുണ്ട്.
Post Your Comments