Latest NewsInternational

ഒക്ടോബർ 23: അന്താരാഷ്ട്ര മോൾ ദിന ആഘോഷം

ഈ ദിനം രസതന്ത്രജ്ഞന്മാർ പരീക്ഷണശാലയിലെ ബുൺസൺ ബർണർ നാളം ഉയർത്തി മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു

അന്താരാഷ്ട്ര മോൾ ദിന ആഘോഷം ഇന്ന്. രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ അന്താരാഷ്ട്ര മോൾ ദിനം ആഘോഷിക്കുന്നു.

ഒരു മോളിന്റെ അളവ്‌യൂണിറ്റായ അവഗാഡ്രോ സംഖ്യയെ(6.022 x 1023) സൂചിപ്പിക്കുന്നതിനാണ് ഈ ദിനവും, സമയവും തിരഞ്ഞെടുത്തത്. 1023നെ സൂചിപ്പിക്കുന്നതിനായി 10ആം മാസമായ ഒക്ടോബറിനേയും, ഘാതമായ 23നെ സൂചിപ്പിക്കുന്നതിനായി 23ആം ദിനവും തിരഞ്ഞെടുത്തു. 6.02 നെ സൂചിപ്പിക്കുന്നതിനായി സമയവും തിരഞ്ഞെടുത്തു. ഈ ദിനം രസതന്ത്രജ്ഞന്മാർ പരീക്ഷണശാലയിലെ ബുൺസൺ ബർണർ നാളം ഉയർത്തി മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു. ദ മോൾ എവെൻജേർസ് (The MOLEvengers) എന്നതാണ് 2017 – ലെ മോൾഡേയ് ഫൗണ്ടേഷന്റെ പ്രമേയം.

ചില വിദ്യാലങ്ങൾ ഒക്ടോബർ 23നു അടുപ്പിച്ച് മോൾ ആഴ്ച തന്നെ ആചരിക്കാറുണ്ട്. അമേരിക്കൻ കെമിക്കല് സൊസൈറ്റി ഒക്ടോബർ 23 വരുന്ന ആഴ്ചയിലെ ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള 7 ദിവസങ്ങളിൽ നാഷണൽ കെമിസ്ടി വീക്ക് നടത്തിവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button