KollamNattuvarthaLatest NewsKeralaNews

പുതുവത്സര ആഘോഷങ്ങൾ അതിരുകടക്കാൻ അനുവദിക്കില്ല : കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റൂറൽ പൊലീസ്

റൂറൽ ജില്ലയിലെ വിനോദ സഞ്ചാര മേഖലകൾ, ബാർ ഹോട്ടലുകൾ, ബിവറേജ് ഔട്ട്ലെറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലും പ്രധാന കവലകളിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും

കൊട്ടാരക്കര: പുതുവത്സര ആഘോഷങ്ങൾ അതിരുകടക്കാൻ അനുവദിക്കില്ലെന്നും കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും റൂറൽ എസ്.പി കെ.ബി. രവി. ഉച്ചഭാഷിണികളുടെ ഉപയോഗം, കാതടപ്പിക്കുന്ന വിധത്തിലുള്ള കരിമരുന്ന് പ്രയോഗം, മദ്യത്തിന്റെ അമിത ഉപഭോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, അമിത വേഗതയിലുള്ള ഡ്രൈവിംഗ്, പരിസര വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ബഹളങ്ങൾ എന്നിവ കർശനമായി തടയുമെന്നും അദ്ദേഹം പറഞ്ഞു.

റൂറൽ ജില്ലയിലെ വിനോദ സഞ്ചാര മേഖലകൾ, ബാർ ഹോട്ടലുകൾ, ബിവറേജ് ഔട്ട്ലെറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലും പ്രധാന കവലകളിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും. പൊതുസ്ഥലങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ പ്രത്യേക സ്കോഡിനെ നിയോഗിച്ചിട്ടുണ്ടെന്ന് റൂറൽ എസ്.പി ചൂണ്ടിക്കാട്ടി.

Read Also : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍.ഡി ടൈപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ജനുവരി 14ന്

വലിയ തോതിലുള്ള ആൾക്കൂട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 30 മുതൽ രാത്രി പത്ത് മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗം പൂർണമായും ഒഴിവാക്കണം. പുതുവത്സര ആഘോഷങ്ങൾക്ക് വലിയ തോതിലുള്ള ആൾക്കൂട്ടം അനുവദിക്കില്ല നിയന്ത്രണങ്ങളെപ്പറ്റി വൻകിട ക്ലബുകൾക്കും റസ്റ്റോറന്റുകൾക്കുമടക്കം നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രികാല കർഫ്യൂ കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button