ന്യൂഡല്‍ഹി: തന്റെ പേരിലുളള അറസ്റ്റ് വാറണ്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഹെെക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് അടുത്ത തിങ്കളാഴ്ച വരെ കേസില്‍ അസ്താനയെ കസ്റ്റഡിയില്‍ എടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. അസ്താനയുടെ ഇലക്ടോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കരുതെന്നും അറസ്റ്റ് ചെയ്യരുതെന്നും സിബിഎെ കോടതിയോടാണ് ഹെെക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അറസ്റ്റ് ഒഴിവാക്കണമെന്നും പറഞ്ഞ് സിബിഐ ഉദ്യോഗസ്ഥന് ദേവേന്ദര്‍ കുമാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിറകെയാണ് അസ്താനയും കോടതിയെ അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യവുമായി സമീപിച്ചത്. എന്നാല്‍ അസ്താനയെ നിലവിലുളള ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി അറിവുണ്ട്. അസ്താനയെ ടുമതലകളില് നിന്ന് മാറ്റണമെന്ന ആവശ്യവുമായി സിബിഐ ഡയറക്ടര്‍ അലോക് വര്‍മ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മേല്‍പ്പറഞ്ഞ നടപടിയുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments