കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സമനിലയില്‍ തനിക്ക് നിരാശയുണ്ടെന്ന് വ്യക്തമാക്കി സി കെ വിനീത്. രണ്ട് മത്സരങ്ങളില്‍ അവസാനം ഗോള്‍ വഴങ്ങി വിജയം കൈവിട്ടത് വലിയ നഷ്ടമാണ്. ഹോം ഗ്രൗണ്ടില്‍ സമനില വഴങ്ങുക എന്നത് നല്ല കാര്യമല്ല. ഫിനിഷിങ്ങിലെ അപാകത ടീം ഉടനെ പരിഹരിക്കേണ്ടതുണ്ട്. തനിക്ക് തന്നെ ഈ മത്സരത്തില്‍ മൂന്നോ നാലോ അവസരങ്ങള്‍ ലഭിച്ചു. പക്ഷെ പന്ത് വലയില്‍ എത്തിക്കാനായില്ല. താന്‍ സ്വയവും മെച്ചപ്പെടാനുണ്ടെന്നും താരം പറയുകയുണ്ടായി. സി കെ വിനീതിന്റെ ഗോളില്‍ ലീഡ് ചെയ്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ് കളി അവസാനിക്കാന്‍ ആറു മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് സമനില വഴങ്ങിയത്.
Post Your Comments