പത്തനംതിട്ട : ശബരിമലയിൽ ഇനിയും യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാരും,പൊലീസും ശ്രമിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ഇന്റലിജൻസ് സംഘം സന്നിധാനത്ത് എത്തിയാണ് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര സർക്കാറിനും, സംസ്ഥാന പോലീസ് മേധാവിക്കും നൽകിയിരിക്കുന്നത്.
‘ശബരിമലയിലെ സ്ഥിതിഗതികൾ ഏറെ ഗുരുതരമാണ്. യുവതീ പ്രവേശനം നടപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ കേരളത്തിൽ ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.വളരെ വൈകാരികമായാണ് ഭക്തർ ശബരിമലയിലെ യുവതീ പ്രവേശനത്തോട് പ്രതികരിക്കുന്നതെന്നും’ റിപ്പോർട്ടിൽ പറയുന്നു.
read also: പൊലീസ് നടപടിക്ക് കേന്ദ്രസര്ക്കാരിന്റെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി, പൊളിച്ചടുക്കി സോഷ്യൽ മീഡിയ
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനു നൽകിയ നിർദേശത്തിൽ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും ശബരിമല കയറാൻ വരുമെന്നും പ്രശ്നങ്ങളുണ്ടാകാതെ നോക്കണമെന്നും ക്രമസമാധാനം പാലിക്കണമെന്നും വ്യക്തമാക്കിയിരുന്നു.ഹിന്ദു സംഘടനകളും അയ്യപ്പ ഭക്തരും പ്രതിഷേധിക്കുന്നുണ്ട്. സമുദായ സംഘടനകളും പ്രതിഷേധം ഉയർത്തുന്നുണ്ട്.
വലിയ തോതിൽ ജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.സംഘർഷങ്ങൾ , അനാവശ്യ സംഭവങ്ങൾ തുടങ്ങിയവ ഉണ്ടാകാതെ സംസ്ഥാന സർക്കാർ ശ്രദ്ധിക്കേണ്ടതാണെന്നും ക്രമസമാധാന നില തകരാതെ നോക്കണമെന്നും ആഭ്യന്തര മന്ത്രാലയം കേരള,തമിഴ്നാട്,കർണാടക സർക്കാരുകൾക്ക് അയച്ച സർക്കുലറിൽ നിർദ്ദേശമുണ്ട്.
അതേ സമയം യുവതീ പ്രവേശനം എന്തുവില കൊടുത്തും നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെയും,കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നട തുറന്ന് നാലാം ദിവസമായ ഇന്ന് പതിമൂന്നോളം യുവതികളാണ് മല ചവിട്ടാൻ പമ്പ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സൂചനയുണ്ട്.
Post Your Comments