ലണ്ടന്‍•ബ്രിട്ടണിലെ രാജകുടുംബത്തില്‍ നിന്ന് വീണ്ടുമൊരു സന്തോഷവാര്‍ത്ത കൂടി. പ്രിന്‍സ് ഹാരിയും ഭാര്യ മേഗ് മാര്‍ക്‌ലും ആദ്യകുഞ്ഞിനെ എതിരേല്‍ക്കാനുള്ള തയ്യാറെടുപ്പില്‍. അടുത്ത വര്‍ഷം ആദ്യപകുതിയോയാണ് രാജകുടുബത്തില്‍ പുതിയ അതിഥിയെ പ്രതീക്ഷിക്കുന്നതെന്ന് കൊട്ടാരം പ്രസ്താവനയിലൂടെ അറിയിച്ചു.
മേയ് മാസത്തില്‍ നടന്ന വിവാഹം മുതല്‍ ലോകത്തുടനീളമുള്ളവരില്‍ നിന്ന് ലഭിക്കുന്ന എല്ലാ പിന്തുണയും വിലമതിക്കുന്നതായും കൊട്ടാരം അറിയിച്ചു. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാ പൊതുജനങ്ങളോടും പുതിയ സന്തോഷവാര്‍ത്ത പങ്കു വയ്ക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ഇളയ മകനായ ഹാരി ബ്രിട്ടീഷ് കിരീടശ്രേണിയിലെ ആറാമനാണ്. 36 കാരിയായ റേച്ചല്‍ മേഗന്‍ മാര്‍ക്‌ലെ ആക്ടിവിസ്റ്റും നടിയുമായിരുന്നു. 2016 മുതല്‍ ഇഷ്ടത്തിലായ ഹാരിയും മേഗനും 2018 മെയിലാണ് വിവാഹിതരായത്. മേഗന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. കഴിഞ്ഞയാഴ്ച്ച എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകളുടെ വിവാഹവും വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ നടന്നിരുന്നു. ഈ വര്‍ഷം നടന്ന രണ്ടാമത് രാജകീയ വിവാഹമായിരുന്നു ഇത്.
Post Your Comments