NattuvarthaLatest News

കേബിള്‍ ടി വി ഓഫീസ് രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍

നഗരത്തിലും പരിസരങ്ങളിലും പരസ്പരം കേബിള്‍ മുറിച്ച് കളയുന്ന സംഭവങ്ങളും പതിവാണ്.

ആലപ്പുഴ: കേബിള്‍ ടി വി ഓഫീസ് രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ എട്ടാം തീയതി പാതിരപ്പള്ളിയിലെ സെവന്‍സ്റ്റാര്‍ കേബിള്‍ ടിവി ഓഫീസിന്റെ ടെക്നിക്കല്‍ റൂം കുത്തിത്തുറന്ന് ഒരു ലക്ഷം രൂപാവിലയുള്ള ഇലക്ട്രോണിക് ഉപകരണം മൂന്നുപേരും ചേര്‍ന്ന് മോഷ്ടിക്കുകയായിരുന്നു.

സംഭവത്തില്‍ ആലപ്പുഴ പാലസ് വാര്‍ഡ് തെക്കേക്കുളമാക്കിയില്‍ രാജ് കമല്‍ (36), കലവൂര്‍ പാറപ്പുറത്തുവെളി ബിനീഷ് (34), ആര്യാട് പഞ്ചായത്ത് വ്യാസപുരം പക്ഷണമ്ബലത്തുവെളി പ്രതീഷ് (32) എന്നിവരാണ് മണ്ണഞ്ചേരി പോലീസിന്റെ പിടിയിലായത്. കേബിള്‍ ടി വി സ്ഥാപനങ്ങള്‍ തമ്മിലുള്ള കിടമത്സരമാണ് മോഷണത്തിലേക്ക് എത്തിച്ചത്.

നഗരത്തിലും പരിസരങ്ങളിലും പരസ്പരം കേബിള്‍ മുറിച്ച് കളയുന്ന സംഭവങ്ങളും പതിവാണ്. പ്രതികള്‍ മൂന്നുപേരും കേബിള്‍ ടി വി രംഗത്ത് ജോലി ചെയ്യുന്നവരാണ്. കേബിള്‍ ടി വി സ്ഥാപനങ്ങള്‍ തമ്മിലുള്ള കിടമത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button